മൊബൈൽ ട്രാക്ക് ചെയ്യാതിരിക്കാൻ പേജർ ഉപയോഗിച്ചിട്ടും രക്ഷയില്ല, ഹിസ്ബുല്ലയുടെ പേജർ ശൃംഖലയും ഇസ്രയേൽ തകർത്തു.

മൊബൈൽ ട്രാക്ക് ചെയ്യാതിരിക്കാൻ പേജർ ഉപയോഗിച്ചിട്ടും രക്ഷയില്ല,  ഹിസ്ബുല്ലയുടെ പേജർ ശൃംഖലയും ഇസ്രയേൽ തകർത്തു.
Sep 18, 2024 08:11 AM | By PointViews Editr

ബെയ്റൂട്ട്: ലബനോനിൽ ഹിസ്ബുല്ല തീവ്രവാദികൾ ഉപയോഗിക്കുന്ന പേജറുകൾ ഇന്നലെ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മൊബൈൽ ഫോണുകളും മറ്റ് ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചാൽ ഇസ്രയേൽ ചാരസംഘടനകൾ വേഗം ട്രാക്ക് ചെയ്യും എന്നതിനാലാണ് തീവ്ര വാദികൾ പഴയ പേജറുകൾ പൊടി തട്ടിയെടുത്ത് വാർത്താവിനിമയം നടത്തിയത്‌. അതും കണ്ടെത്തി കൂട്ടത്തോടെ തകർക്കുകയാണ് ഇസ്രയേൽ . ഇത്തവണ പക്ഷെ ഞെട്ടിയത് ഹമാസല്ല, ഹമാസിനെ സഹായിക്കാൻ ഇറങ്ങിയ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ലയുടെ പേജർ ശൃംഘലയാണ് കൂട്ടമായി പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് ഒരു പെൺകുട്ടിയടക്കം  പതിനൊന്ന്     പേർ മരിച്ചു. 2750 ൽ ഏറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ച

സംഭവം ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ അബ്യാദ് സ്ഥിരീകരിച്ചു. സ്ഫോടനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ലെബനോൻ ആരോപിക്കുകയും ചെയ്തു. പേജറുകൾ എല്ലാം ഇസ്രായേൽ ഹാക്ക് ചെയ്ത ശേഷം സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് ലഭിച്ചിട്ടുള്ള സൂചന.

പ്രാദേശിക സമയം 3.30ഓടെ ലെബനോനിൽ ഉടനീളം വലിയ പൊട്ടിത്തെറികൾ ഉണ്ടായത്.എല്ലാ അതിർത്തികളിലും ഒരേസമയത്തായിരുന്നു പൊട്ടിത്തെറി.

ബേക്കാ താഴ്വരയിൽ നിന്നുള്ള എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പരിക്കേറ്റവരിൽ 200ലധികം പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള 100ലേറെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രികൾ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പുരോഗമിക്കുന്നു.

Even using pager to avoid mobile tracking, Israel also dismantled Hezbollah's pager network.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories